+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാസ്ക് ഭാരവാഹികൾ കുവൈറ്റ് ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ചനടത്തി

കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്) ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും കാലാ കാലങ്ങളായി തുടർന്നു പോകുന്ന സാംസ്കാരികവും വാണിജ്യവും തൊഴിൽപരവുമായ ബ
ട്രാസ്ക് ഭാരവാഹികൾ കുവൈറ്റ് ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ചനടത്തി
കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്) ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും കാലാ കാലങ്ങളായി തുടർന്നു പോകുന്ന സാംസ്കാരികവും വാണിജ്യവും തൊഴിൽപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമായി മുന്നോട്ട് പോകണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ കഴിഞ്ഞ 14 വര്‍ഷക്കാലമായി ഒത്തൊരുമയോടു കൂടി പ്രവർത്തിക്കുന്നതിൽ അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ടിക്കറ്റ്‌ ചെലവ് മാത്രം നല്‍കാതെ അതിനു വേണ്ടുന്ന എല്ലാവിധ ചെലവുകളും എംബസി വഹിക്കാൻ തയാറാകണമെന്ന അസോസിയേഷന്‍റെ അഭ്യർഥന മാനിച്ചു കൊണ്ട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ സമൂഹത്തിന് എംബസിയുടെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുന്നതിന് വേണ്ടുന്ന നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഭക്ഷണത്തിനും ടിക്കറ്റിനും ബുദ്ധിമുട്ടുന്നവർക്ക് എല്ലാവിധ സഹായങ്ങളും എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കോവിഡ് കാലത്ത് ട്രാസ്ക്കിന്‍റെ അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കും യാതൊരു വിധ വ്യത്യാസങ്ങളും കാണിക്കാതെ മാനുഷിക പരിഗണന നല്‍കി കൊണ്ടുള്ള എല്ലാവിധ സഹായങ്ങളും പ്രശംസനീയമാണ് അദ്ദേഹം അഭിപ്രായപെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ