ബർലിൻ: രണ്ട് കോവിഡ് രോഗികളെ കൊലപ്പെടുത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജർമൻ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാളുടെ മരണത്തിനു വേഗം കൂട്ടാൻ മരുന്നു നൽകിയെന്നാണ് നിഗമനം.
രോഗിയുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡോക്ടർ സമ്മതിച്ചതായും സൂചനയുണ്ട്. 47, 50 വയസുള്ള രോഗികളാണ് കൊല്ലപ്പെട്ടത്..
നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ എസ്സൻ നഗരത്തിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഫെബ്രുവരി മുതൽ ജോലി ചെയ്യുന്ന 44 വയസുള്ള ഡോക്ടറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 13, 17 തീയതികളിലാണ് മരണം സംഭവിച്ചിരിക്കുന്നത്. സംശയം തോന്നയതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ തന്നെ പ്രോസിക്യൂട്ടർമാർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് രോഗികളെ കൊലപ്പെടുത്തിയതായി സംശയം ; ജർമൻ ഡോക്ടർ അറസ്റ്റിൽ
10:50 PM Nov 24, 2020 | Deepika.com