വാഷിംഗ്ടണ്‍ ഡിസി: ബൈഡൻ-കമലാ ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ട്രംപ് നിയമിച്ച ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷനും ബന്ധപ്പെട്ടവർക്കും നിർദേശം നൽകികൊണ്ട് ട്വിറ്ററിൽ സന്ദേശമയച്ചു.
ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും നാഷനൽ സെക്യൂരിറ്റി ഹെൽത്ത് വിദഗ്ധരിൽ നിന്നും നിരവധി ദിവസങ്ങളായി കടുത്ത വിമർശനം നേരിടുകയായിരുന്ന ട്രംപിന്റെ ജിഎസ്എ നോമിനി എമിലി മർഫി റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട ചില ഉന്നതരും എമിലിയെ വിമർശിച്ചവരിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം, ബൈഡൻ -ഹാരിസ് ട്രാൻസിഷൻ ടീം എമിലി മർഫി ഒൗദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. തെരഞ്ഞെടുപ്പിലെ വിജയികളായി ബൈഡൻ , കമല ഹാരിസ് എന്നിവരെ അംഗീകരിക്കുന്നതായും മർഫിയുടെ പ്രസ്താവനയിൽ പറയന്നു. അപ്പേരന്റ് വിന്നേഴ്സ് ഓഫ് ഇലക്ഷൻ (Apparent Winners of The Election) എന്നാണ് ബൈഡനേയും ഹാരിസിനേയും മർഫി വിശേഷിപ്പിച്ചത്.
വരും ദിവസങ്ങളിൽ ഇരുടീമുകളും ഫെഡറൽ അധികൃതരുമായി പാൻഡമിക്, നാഷണൽ സെക്യൂരിറ്റി എന്നീ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തുമെന്ന് ബൈഡൻ-ഹാരിസ് ട്രാൻസിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യോഹന്നാസ് അബ്രഹാം അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ