ന്യൂഡൽഹി: ദൈനംദിന ജീവിതത്തിൽ സാമൂഹ്യ പ്രവർത്തനങ്ങൾക്കു വേണ്ടി സമയം കണ്ടെത്താനായാൽ വർത്തമാനകാലത്തിൽ മനുഷ്യരിലുണ്ടാകുന്ന മാനസിക സംഘർഷം ഒരു പരിധിവരെ ഒഴിവാക്കാനാവുമെന്ന് ഡോ. സോജൻ ആന്റണി.
ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിൽ കോവിഡ് മഹാമാരിയിലെ മാനസിക സംഘർഷങ്ങൾ എങ്ങനെ നിയന്ത്രണ വിധേയമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കിയാട്രിക് അസോസിയേറ്റ് പ്രഫസറായ ഡോ ആന്റണി.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച വെബിനാറിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കണ്‍വീനറും നിർവാഹക സമിതി അംഗവുമായ അനില ഷാജി, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി., രജൗരി ഗാർഡൻ ഏരിയ സെക്രട്ടറി ഷാജി കുമാർ, പശ്ചിം വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ തുടങ്ങിയവരും സംസാരിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി