ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രൂഷ ഈമാസം 27 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനിലാണ് നടക്കുക . ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
00447722328733 എന്ന ഫോണ്‍ നന്പറിലോ PRAYERSINTERCESSION@GMAIL.COM എന്ന ഇമെയിൽ വഴിയോ പ്രാർഥനാ അപേക്ഷകൾ സെഹിയോൻ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .
റിപ്പോർട്ട്: ബാബു ജോസഫ്
സെഹിയോൻ നാലാം വെള്ളിയാഴ്ച നൈറ്റ് വിജിൽ 27 ന്
11:42 PM Nov 23, 2020 | Deepika.com