ബർമിംഗ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്സ് യുവജന ബൈബിൾ കണ്വെൻഷൻ ഓണ്‍ലൈനിൽ നവംബർ 28ന് നടക്കപ്പെടും. പ്രശസ്ത വചനപ്രഘോഷകയും യുവജന ശുശ്രൂഷകയുമായ ഐനിഷ് ഫിലിപ്പ് കണ്വൻഷൻ നയിക്കും .
വർത്തമാനകാലത്തിന്റെ ന·തി·കളെ വിവേചിച്ചറിയുവാൻ നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന ന്ധഡോർ ഓഫ് ഗ്രേസ് ന്ധ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക.
www.afcmuk.org/register എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ് .
സൂം ആപ്പ് വഴിയും മളരാ യൂട്യൂബ് ലിങ്ക് വഴിയും കണ്‍വെൻഷനിൽ ലൈവ് ആയി പങ്കെടുക്കാവുന്നതാണ്. ജീവിത വിശുദ്ധിയുടെ സ·ാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്വെൻഷൻ 28 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 ന് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും.
കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.യൂറോപ്യൻ നവസുവിശേഷവൽകരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച കണ്‍വെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്സ്.
റിപ്പോർട്ട്: ബാബു ജോസഫ്
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കണ്വൻഷൻ ഓണ്‍ലൈനിൽ 28ന്
11:41 PM Nov 23, 2020 | Deepika.com