കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ച 337 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 140,393 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,492 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,056,493 ആയി.
കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 868 ആയി ഉയർന്നു. ഇന്നലെ 670 പേരാണു രോഗ മുക്തരായത് . 132,848 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 6,677 പേരാണു ചികിൽസയിൽ കഴിയുന്നതായും 80 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ