റിയാദ് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രവാസം അവസാനിപ്പിച്ച് പോയ കേളി കലാസാംസ്കാരിക വേദിയുടെ നിരവധി പ്രവർത്തകർ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി മത്സരിക്കുന്നതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം കേളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എൽഡിഎഫ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓണ്‍ലൈൻ കണ്‍വൻഷനിൽ ഈ സ്ഥാനാർഥികളെ കേളിയുടെ രക്ഷാധികാരി കണ്‍വീനർ കെപിഎം സാദിഖ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പരിചയപ്പെടുത്തിയിരുന്നു.
കേളിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും പ്രഥമ മുഖ്യ രക്ഷാധികാരിയുമായി പ്രവർത്തിച്ച പി.വത്സൻ-മൊകേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡ്, കേളി രക്ഷാധികാരി സമിതി മുൻ അംഗവും, കേളി കേന്ദ്ര കമ്മിറ്റി മുൻ ജോ. സെക്രട്ടറിയുമായി പ്രവർത്തിച്ച എ. ദസ്തഖീർ-കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് ചാത്തന്നൂർ വടക്ക് ഡിവിഷൻ, കേളി ന്യൂ സനയ ഏരിയ കമ്മിറ്റി അംഗമായും, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ. കണ്‍വീനറായും പ്രവർത്തിച്ച രാജു നീലകണ്ഠൻ കൊല്ലം കോർപ്പറേഷൻ മീനത്തുചേരി ഡിവിഷൻ, ന്യൂ സനയ ഏരിയയിലെ ലാസറുദ്ദി യൂണിറ്റ് ജോ. സെക്രട്ടറി ആയിരുന്ന പി.ഡാനിഷ് മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്ത് മൂന്നാം വാർഡ്, അൽ ഖർജ് ഏരിയയിലെ സിറ്റി യൂണിറ്റ് അംഗമായിരുന്ന എ.സി.അബ്ദുറഹ്മാൻ മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്, കേളി നസിം എരിയ മാറത്ത് യൂണിറ്റംഗമായിരുന്ന പാട്ടശേരി ഹുസൈൻ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കൊടിഞ്ഞി ഡിവിഷൻ, കേളി കുടുംബവേദി മുൻ കേന്ദ്ര സമിതി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മലപ്പുറം ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷൻ, കേളി കുടുംബവേദി അൽഖർജ് മേഖലയിലെ അംഗമായിരുന്ന സാജിദ ടീച്ചർ എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിൽ പതിനൊന്നാം വാർഡ് തുടങ്ങിയവരാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്ന കേളിയുടെ മുൻകാല പ്രവർത്തകർ.