കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച 322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 140,056 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,099 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,052,001 ആയി.
കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ഞായറാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 866 ആയി ഉയർന്നു. ഇന്നലെ 618 പേരാണു രോഗ മുക്തരായത് . 132,178 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,012 പേരാണു ചികിൽസയിൽ കഴിയുന്നതായും 86 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ