കുവൈറ്റ് സിറ്റി: കുവൈറ്റ് കെ.എംസിസി അംഗവും തളിപ്പറന്പ് മണ്ഡലം പ്രവർത്തകനും സി.എച്ച് .സെന്റർ കുവൈത്ത് ചാപ്റ്റർ പ്രവർത്തക സമിതിയംഗവുമായ അയൂബ് പൊട്ടിച്ചി (ഗാന്ധി-48) നിര്യാതനായി. നെഞ്ചു വേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദാൻ ആശുപത്രിയിൽ പ്രവേശിക്കുകയും ഏറെ വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
പരേതനായ പി.പി ആലിയുടെയും അസ്മ. പിയുടെയും മകനാണ്. നുസൈബയാണ് ഭാര്യ. അയ്മൻ സ്വാലിഹ്, ഫഹദ്, മനാൽ എന്നിവർ മക്കളാണ്. മൃതദേഹം കുവൈത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കബറടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുവൈത്ത് കെ.എംസിസിയുടെ നേതൃത്വത്തിൽ ഷാഫി കൊല്ലം, ശുഐബ് ധർമടം എന്നിവർ പൂർത്തീകരിച്ചു വരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ