+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ വെബിനാർ നവംബർ 22 ന്

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ "കോവിഡ് മഹാമാരിയിലെ മാനസിക സംഘർഷങ്ങൾ എങ്ങനെ നിയന്ത്രണ വിധേയമാക്കാം' എന്ന വിഷയത്തെ ആസ്‌പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 22 നു (ഞായർ) വൈകുന്നേര
ഡിഎംഎ വെബിനാർ നവംബർ 22 ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ "കോവിഡ് മഹാമാരിയിലെ മാനസിക സംഘർഷങ്ങൾ എങ്ങനെ നിയന്ത്രണ വിധേയമാക്കാം' എന്ന വിഷയത്തെ ആസ്‌പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 22 നു (ഞായർ) വൈകുന്നേരം 4 മുതൽ 5 വരെ സൂമിലൂടെയാവും പരിപാടികൾ.

ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്, ഡിപ്പാർട്ട്മെന്‍റ് ഓഫ് സൈക്യാട്രിക് അസോസിയേറ്റ് പ്രഫ. ഡോ. സോജൻ ആന്‍റണി വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം ആശംസിക്കും. കൺവീനർ അനില ഷാജി, വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ എന്നിവർ പ്രസംഗിക്കും.

മലയാളി കുടുംബങ്ങൾക്ക് ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിയാനും ജീവിതത്തിൽ അവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റി അറിയാനുമായി www.zoom.us/j/98879639701?pwd=eTNOWVdTTStJVjE3SnFkWmo0Kzgydz09
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി