+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൽപക് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹൃവിന്‍റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു.കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പൽപക്
പൽപക് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹൃവിന്‍റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പൽപക് ഫേസ് ബുക്ക് പേജിലൂടെ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നവംബർ 14 ന് നടന്ന ഉദ്ഘാടന സമ്മേളനവും അതിനെ തുടർന്ന് 50 ൽ പരം വരുന്ന ബാലസമിതി അംഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് അവതരിപ്പിച്ച പരിപാടികൾ കോർത്ത് ഇണക്കി കൊണ്ട് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

ശ്രുതി ഹരീഷിന്‍റെ ആമുഖ പ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടി പ്രമുഖ എച്ച്ആർഡി ട്രെയിനർ മധു ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പൽപക് ബാലസമിതി സംഘിടിപ്പിക്കുന്ന ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവരുടെ കഴിവുകളെ മനസിലാക്കി അവയെ പരിപോഷിപ്പിക്കുവാൻ ഉപകാരപെടട്ടെയെന്ന് മധു ഭാസ്കരൻ പറഞ്ഞു. മാസ്റ്റർ ജിതേഷ് എം. വാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാസ്റ്റർ ജ്യോതിഷ് അപ്പുകുട്ടൻ സ്വാഗതവും ആൻ മരിയൻ ജിജു ശിശുദിന സന്ദേശവും നൽകി.

പൽപക് പ്രസിഡന്‍റ് പി.എൻ. കുമാർ , ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ, രക്ഷാധികാരി സുരേഷ് മാധവൻ, വനിതാവേദി കൺവീനർ ബിന്ദു വരദ, ബാലസമിതി ജോയിന്‍റ് കൺവീനർ വിമല വിനോദ്, ചന്ദന സതീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഭിരാം ശബരി നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ