+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തദ്ദേശ തെരഞ്ഞെടുപ്പ്‌; കുവൈത്ത് കെഎംസിസി സെക്രട്ടറി സിറാജ് എരഞ്ഞിക്കലടക്കമുള്ള നേതാക്കൾ മത്സര രംഗത്ത്

കുവൈറ്റ് സിറ്റി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുവൈത്ത് കെഎം‌സിസി നേതാവ് സിറാജ് എരഞ്ഞിക്കലടക്കമുള്ള നിരവധി നേതാക്കളും അംഗങ്ങളും മത്സര രംഗത്ത്. മുൻ ജനറൽ സെക്രട്ടറിയും നിലവിൽ സെക്രട്ടറിയുമായ സിറാജ്
തദ്ദേശ തെരഞ്ഞെടുപ്പ്‌; കുവൈത്ത് കെഎംസിസി സെക്രട്ടറി സിറാജ് എരഞ്ഞിക്കലടക്കമുള്ള നേതാക്കൾ മത്സര രംഗത്ത്
കുവൈറ്റ് സിറ്റി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുവൈത്ത് കെഎം‌സിസി നേതാവ് സിറാജ് എരഞ്ഞിക്കലടക്കമുള്ള നിരവധി നേതാക്കളും അംഗങ്ങളും മത്സര രംഗത്ത്. മുൻ ജനറൽ സെക്രട്ടറിയും നിലവിൽ സെക്രട്ടറിയുമായ സിറാജ് എരഞ്ഞിക്കൽ കോഴിക്കോട് കോർപറേഷനിലെ നാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. സിറാജിനു കെട്ടിവയ്ക്കാനുള്ള തുക കുവൈത്ത് കെഎംസിസിയാണ് നൽകിയത്.

മുൻ കേന്ദ്ര പ്രസിഡന്‍റ് റഫീഖ് കോട്ടപ്പുറം നീലേശ്വരം നഗരസഭയിലേക്ക് 22-ാം വാർഡിൽനിന്ന് മത്സരിക്കുന്നു. തവനൂർ മണ്ഡലം ആർട്സ് വിംഗ് കൺവീനർ അക്ബർ പനച്ചിക്കൽ വട്ടകുളം പഞ്ചായത്തിലെ 17-ാം വാർഡിൽ ജനവിധി തേടുന്നു.

കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്‍റ് നജീബ് ടി.എസ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒളവറ ഡിവിഷനിലെ യുഡിഎഫ്.സാരഥിയാണ്.

കാഞ്ഞങ്ങാട് മണ്ഡലം അംഗം ഇബ്രാഹിം ആവിക്കൽ അജാനൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ നിന്നും ജനവിധി തേടുന്നു. പട്ടുവം പഞ്ചായത്ത് 8-ാം വാർഡിൽ നിന്നും മുൻ അബാസിയ ബ്രാഞ്ച് കമ്മിറ്റിയംഗം കെ.നാസറും ഒന്നാം വാർഡിൽ മുൻ സൽവ യൂണിറ്റ് പ്രസിഡന്‍റ് കെ.കെ.മുത്തലിബും യുഡിഎഫ് സ്ഥാനാർഥികളായി ജനവിധി തേടുന്നു.

മുസ് ലിം ലീഗിന് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ ഘടകങ്ങളിൽ കുവൈത്ത് കെഎംസിസിക്ക് അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നേതാക്കളും പ്രവർത്തകരും.

നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും മുസ്ലിം ലീഗിന്‍റേയും യുഡിഎഫിന്‍റേയും വിജയത്തിനായി രംഗത്തിറങ്ങണമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ