+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൻസിൽവേനിയായിൽ ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണം: കേസ് ഫയൽ ചെയ്തു

പെൻസിൽവേനിയ: പെൻസിൽവേനിയയിൽ ഡോണൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് കാമ്പയിൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് മാത്യു ബ്രാണിൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. ‌ 2020 ല
പെൻസിൽവേനിയായിൽ ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണം: കേസ് ഫയൽ ചെയ്തു
പെൻസിൽവേനിയ: പെൻസിൽവേനിയയിൽ ഡോണൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് കാമ്പയിൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് മാത്യു ബ്രാണിൻ കോടതിയിൽ കേസ് ഫയൽ ചെയ്തു.

2020 ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന ജനറൽ അസംബ്ലിക്ക് പെൻസിൽവേനിയയിലെ 20 ഇലക്ടേഴ്സിനെ തീരുമാനിക്കുന്നതിനു അനുമതി നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

പെൻസിൽവേനിയയിൽ നിന്നും 82,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ട്രംപിനെ പരാജയപ്പെടുത്തി സംസ്ഥാനത്തെ 20 ഇലക്ട്രറൽ വോട്ടുകളും ബൈഡൻ നേടിയിരുന്നു. ബൈഡന് 306 ഉം ട്രംപിന് 232 ഇലക്ട്രറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പു വി‍ജയത്തെ ചോദ്യം ചെയ്തു ട്രംപിന്‍റെ പേഴ്സനൽ ലീഗൽ ടീം റൂഡി ഗുലാനിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജി ഞായറാഴ്ച തള്ളിയത് പുനഃപരിശോധിക്കണമെന്നും വോട്ടെണ്ണൽ സമയത്തു റിപ്പബ്ലിക്കൻ നിരീക്ഷകർക്ക് പ്രവേശനം നിഷേധിച്ച നടപടി നിയമ വിരുദ്ധമാണെന്നും ചൂണ്ടികാട്ടിയാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ