+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓൺലൈൻ ഭരതനാട്യമത്സരം "ഉത്സവ് സീസണ്‍ 2'

കലിഫോര്‍ണിയ: സാക്രമെന്‍റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്‍റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ "ഉത്സവ് സീസണ്‍ 2' എന്നപേരില്‍ ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധിനിര്‍ണയി
ഓൺലൈൻ ഭരതനാട്യമത്സരം
കലിഫോര്‍ണിയ: സാക്രമെന്‍റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്‍റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ "ഉത്സവ് സീസണ്‍ 2' എന്നപേരില്‍ ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു.

രണ്ടു റൗണ്ടുകളിലായി വിധിനിര്‍ണയിക്കുന്ന മത്സരത്തിന്‍റെ ഗ്രാന്‍റ് ഫൈനല്‍ 2021 ഫെബ്രുവരി 28ന് നടത്തും. വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മത്സരാര്‍ഥികളെ ക്ഷണിച്ചു. മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം ഡിസംബര്‍ 16 ആണ്.

ഇന്ത്യയില്‍ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, 47 വര്‍ഷത്തിലേറെയായി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജ ചന്ദ്രന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ വിധികര്‍ത്താക്കള്‍.

മഞ്ജു കമലമ്മ, ബിനി മൃദുല്‍, ഭവ്യ സുജയ്, സജിനി ജിജോ, അനിത സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള "ഉത്സവ് സീസണ്‍2'യിലേക്ക് നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും എല്ലാ മത്സരാര്‍ത്ഥികളേയും പ്രസിഡന്‍റ് രാജന്‍ ജോര്‍ജ് സ്വാഗതം ചെയ്തു.

സ്‌റ്റേജ് മത്സരങ്ങള്‍ നടത്താന്‍ പറ്റാത്ത ഈ അവസരത്തില്‍ മത്സരം എല്ലാ നൃത്ത പരിശീലകര്‍ക്കും നല്ലൊരു അവസരമായിരിക്കുമെന്ന് സെക്രട്ടറി മൃദുല്‍ സദാനന്ദന്‍ പറഞ്ഞു.

കോവിഡ് കാലത്ത് നടത്തുന്ന പരിപാടി വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സര്‍ഗം ചെയര്‍മാന്‍ രശ്മി നായരോടൊപ്പം, വൈസ് പ്രസിഡന്‍റ് വില്‍സണ്‍ നെച്ചിക്കാട്ട്, ട്രഷറര്‍ സിറില്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: http://www.sargam.us/utsav

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം