+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുപ്പത് മിനിട്ടിനുള്ളിൽ റിസൽട്ട്: കോവിഡ് ടെസ്റ്റിന് എഫ്ഡിഎ അംഗീകാരം

വാഷിംഗ്ടൺ ഡിസി: കൊറോണ വൈറസ് ടെസ്റ്റ് വീടുകളിൽ സ്വയം നടത്തുന്നതിന് ആദ്യമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. മുപ്പതു മിനിട്ടിനുള്ളിൽ റാപിഡ് കൊറോണ വൈറസ് ടെസ്റ്റിന്‍റെ ഫലം ലഭിക്കുമെന്നതാണ് ഇത
മുപ്പത് മിനിട്ടിനുള്ളിൽ റിസൽട്ട്: കോവിഡ് ടെസ്റ്റിന് എഫ്ഡിഎ അംഗീകാരം
വാഷിംഗ്ടൺ ഡിസി: കൊറോണ വൈറസ് ടെസ്റ്റ് വീടുകളിൽ സ്വയം നടത്തുന്നതിന് ആദ്യമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. മുപ്പതു മിനിട്ടിനുള്ളിൽ റാപിഡ് കൊറോണ വൈറസ് ടെസ്റ്റിന്‍റെ ഫലം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹെൽത്ത് കെയർ ഫെസിലിറ്റികളിലോ, ടെസ്റ്റിംഗ് സെന്‍ററുകളിലോ പോകാതെ തന്നെ വീടുകളിൽ തന്നെ എല്ലാവരുടെയും ടെസ്റ്റ് നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ലുസിറ ഹെൽത്തിനാണ് (കലിഫോർണിയ) സിംഗിൾ യൂസ് ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിന് അടിയന്തര അനുമതി നൽകിയിരിക്കുന്നത്. മരുന്ന് ലഭിക്കണമെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വേണമെന്നതാണ് നിബന്ധന. വീടുകളിൽ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലം അറിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടർമാർക്കാണ്. നിരവധി ഫാർമസിക്യൂട്ടിക് കമ്പനികൾ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലൂസിറാക്ക് മാത്രമാണ് എഫ്ഡിഎ അനുമതി നൽകിയിട്ടുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ