+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കടുത്ത നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൂചന

കുവൈറ്റ് സിറ്റി: രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഒരു അവസരത്തിൽ ആയിരത്തിനടുത്തുവരെ എത്തിയ പ്രതിദിന വർധനവാണ് ഇപ്പോൾ അഞ്ഞൂറില്‍ താഴെ എത്തിനിൽക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലാ
കുവൈറ്റില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കടുത്ത  നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൂചന
കുവൈറ്റ് സിറ്റി: രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഒരു അവസരത്തിൽ ആയിരത്തിനടുത്തുവരെ എത്തിയ പ്രതിദിന വർധനവാണ് ഇപ്പോൾ അഞ്ഞൂറില്‍ താഴെ എത്തിനിൽക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും തുടര്‍ച്ചയായി കുറയുകയാണ്.

തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ മാറ്റവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും വരാനിരിക്കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ പുതിയ കോവിഡ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ഭാഗിക കര്‍ഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ 5 ന് നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗുമായി സ്വീകരിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ