+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ കോവിഡ് ബാധിതർ 556; ആറ് മരണം

കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം നവംബർ 17 നു (ചൊവ്വ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 556 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേർ ഇന്നു രോഗ മുക്തി നേടി. ചികിത്സയിലായിരുന്ന ആറു പേർ മരിക്കുകയും
കുവൈറ്റിൽ കോവിഡ് ബാധിതർ 556; ആറ് മരണം
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം നവംബർ 17 നു (ചൊവ്വ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 556 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേർ ഇന്നു രോഗ മുക്തി നേടി. ചികിത്സയിലായിരുന്ന ആറു പേർ മരിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്ന് 6,521 പരിശോധനകൾ നടത്തി.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 137,885 ആയും ആകെ പരിശോധനകളുടെ എണ്ണം 1,023,159 ആയും രോഗമുക്തരുടെ എണ്ണം 129,041 ആയും കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 848 ആയും ഉയർന്നു. 7,996 പേരാണു വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത് ഇതിൽ 105 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ