+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്കൃതി-സി.വി. ശ്രീരാമന്‍ പുരസ്‌കാരം ലഭിച്ച ബീനയ്ക്ക് ചില്ലയുടെ അഭിനന്ദനം

റിയാദ്: ഏഴാമത് ഖത്തർ സംസ്കൃതിയുടെ സി.വി ശ്രീരാമൻ സ്മാരക കഥാപുരസ്കാരം നേടിയ ബീനയെ റിയാദ് ചില്ല അഭിനന്ദിച്ചു. ചില്ലയിലെ അംഗം കൂടിയായ ബീനയുടെ 'സെറാമിക് സിറ്റി' എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അർഹമായത്. കാ
സംസ്കൃതി-സി.വി. ശ്രീരാമന്‍ പുരസ്‌കാരം ലഭിച്ച ബീനയ്ക്ക് ചില്ലയുടെ അഭിനന്ദനം
റിയാദ്: ഏഴാമത് ഖത്തർ സംസ്കൃതിയുടെ സി.വി ശ്രീരാമൻ സ്മാരക കഥാപുരസ്കാരം നേടിയ ബീനയെ റിയാദ് ചില്ല അഭിനന്ദിച്ചു. ചില്ലയിലെ അംഗം കൂടിയായ ബീനയുടെ 'സെറാമിക് സിറ്റി' എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അർഹമായത്. കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 19 വര്‍ഷമായി സൗദി അറേബ്യയിൽ അദ്ധ്യാപികയാണ്. ഇപ്പോൾ റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ സീനിയർ സെക്കൻഡറി അദ്ധ്യാപികയായി ജോലി ചെയ്യുന്നു.

തീരെ ചെറിയ ചിലര്‍ ജീവിച്ചതിന്റെ മുദ്രകള്‍, ഒസ്സാത്തി എന്നീ നോവലുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഡി ഡി ബുക്സ് പ്രസിദ്ധീകരിച്ച ഒസ്സാത്തി അതിന്റെ വിഷയപ്രസക്തിയാൽ ഏറെ ചർച്ചചെയ്യപ്പെട്ട കൃതിയാണ്. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജി സി സി രാജ്യങ്ങളില്‍ നിന്നുമായി 62 കഥകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.

സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, ചെറുകഥാകൃത്തും നോവലിസ്റ്റുമായ അഷ്ടമൂര്‍ത്തി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. നവംബര്‍ 20 നു വെള്ളിയാഴ്ച വൈകീട്ട് 5.30നു സൂം മീറ്റിംഗ് വഴി നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ വെച്ച് പുരസ്കാര സമര്‍പ്പണം നടക്കും. ജൂറി അംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.