+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽ: എ.സി. വിൽസൻ സെക്രട്ടറി, സെലീന സാമുവൽ ജോ. സെക്രട്ടറി

ന്യൂഡൽഹി: ഫരീദാബാദ്ഡൽഹി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി എ.സി. വിൽസനെയും ജോയിന്‍റ് സെക്രട്ടറിയായി സെലീന സാമുവലിനെയും തിരഞ്ഞെടുത്തു. രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയ
ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽ: എ.സി. വിൽസൻ സെക്രട്ടറി, സെലീന സാമുവൽ ജോ. സെക്രട്ടറി
ന്യൂഡൽഹി: ഫരീദാബാദ്-ഡൽഹി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി എ.സി. വിൽസനെയും ജോയിന്‍റ് സെക്രട്ടറിയായി സെലീന സാമുവലിനെയും തിരഞ്ഞെടുത്തു.

രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ നടന്ന ഓൺലൈൻ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങിലാണ് പുതിയ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചത്. ഇരുവർക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

അശോക് വിഹാർ സെന്‍റ് ജൂഡ് ഇടവകാംഗമാണ് എ.സി. വിൽസൺ. രൂപതയുടെ ആരംഭം മുതൽ വിവിധ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിക്കുകയും രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രൂപത കാറ്റകിസം സെക്രട്ടറി, അശോക് വിഹാർ ഇടവകയുടെ കൈക്കാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സൗത്ത് എക്സ്റ്റൻഷൻ സെന്‍റ് മദർതെരെസ ഇടവകാംഗമായ സെലീന സാമുവൽ പ്രതിരോധ വകുപ്പിൽ സീനിയർ ഓഫീസർ ആയി സേവനം ചെയ്തുവരുന്നു. മാതൃവേദി രൂപത വൈസ് പ്രസിഡന്‍റ്, ഇടവക കുടുംബ യൂണിറ്റ് പ്രവർത്തനങ്ങളിലും സജീവമാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്