+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ബാ​യി​ൽ ര​ണ്ട് ബി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി

ദു​ബാ​യ് : ര​ണ്ട് ബി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​ന്‍റെ 29 വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ദു​ബാ​യി​ൽ അം​ഗീ​കാ​രം ന​ൽ​കി . പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 8 മി​ല്യ​ണ്‍ ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്തു കൂ​ട
ദു​ബാ​യി​ൽ ര​ണ്ട് ബി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക്  അം​ഗീ​കാ​രം ന​ൽ​കി
ദു​ബാ​യ് : ര​ണ്ട് ബി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​ന്‍റെ 29 വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ദു​ബാ​യി​ൽ അം​ഗീ​കാ​രം ന​ൽ​കി . പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 8 മി​ല്യ​ണ്‍ ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്തു കൂ​ടി ഹ​രി​ത​വ​ൽ​ക്ക​ര​ണ​വും പു​തി​യ പാ​ർ​ക്കു​ക​ളും സ്ഥാ​പി​ത​മാ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

യു​എ​ഇ​യി​ലെ ജീ​വി​ത നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, രാ​ജ്യ​ത്തി​ന്‍റെ ഭാ​വി ക​രു​പി​ടി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും , പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റ​ഷീ​ദ് അ​ൽ മ​ക്തൂം ട്വീ​റ്റ് ചെ​യ്തു.

ദു​ബാ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക്ക​രി​ക്കു​ന്ന​തി​ലൂ​ടെ ഉൗ​ർ​ജോ​ത്പാ​ദ​നം ന​ട​ത്തു​ന്ന​തി​ന് നാ​ലു ബി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​ന്‍റെ പ​ദ്ധ​തി കൂ​ടി ഷെ​യ്ഖ് മു​ഹ​മ്മ​ദ് പ്ര​ഖ്യാ​പി​ച്ചു. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 1000 മാ​ലി​ന്യ​ശേ​ഖ​ര​ണ വ​ണ്ടി​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 1,35,000 വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ടു​ന്ന​ത്. അ​ൽ മം​സാ​ർ ബീ​ച്ച് മു​ത​ൽ ഉം ​സു​ഖ്എം വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ഒ​രു മി​ല്യ​ണ്‍ ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ബീ​ച്ചി​ന്‍റെ വി​ക​സ​നം ന​ട​ത്തു​ന്ന​തി​ന് 500 മി​ല്യ​ണ്‍ ദി​ർ​ഹ​വു​മാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നീ​ന്ത​ലി​നു ഉ​ത​കു​ന്ന കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളും , റ​ണ്ണിം​ഗ്, സൈ​ക്ലിം​ഗ് എ​ന്നി​വ​ക്കു​ള്ള കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര പാ​ത​ക​ൾ എ​ന്നി​വ​യും വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള