കുവൈറ്റ് സിറ്റി : രാജ്യത്ത് ശനിയാഴ്ച 671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 125,926 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,171 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 916,525 ആയി.
കോവിഡ് ചികിത്സയിലായിരുന്ന ആറുപേർ കൂടി ശനിയാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 779 ആയി ഉയർന്നു. ഇന്നലെ 660 പേരാണു രോഗ മുക്തരായത് . 116,862 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,285 പേരാണു ചികിൽസയിൽ കഴിയുന്നതായും 110 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ