ദുബായ് : കോവിഡ് കാലയളവിനുശേഷം രാജ്യത്തിന്റെ സാന്പത്തിക രംഗത്തെ നയിക്കുന്നതിന് യുഎഇ പുതിയ ഉന്നതതല സമിതിക്കു രൂപം നൽകി.
കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആൻഡ് ഗവേണൻസ് കമ്മറ്റി എന്ന പുതിയ സമിതിയുടെ മേൽനോട്ടത്തിൽ വ്യാപാര, വ്യവസായ രംഗത്തെ സ്ഥാപനങ്ങൾക്ക് ഉത്തേജക പരിപാടികളും മാർഗനിർദേശങ്ങളും നൽകി രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ അതിവേഗം മടക്കി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സുരക്ഷിതവും വേഗമേറിയതുമായ പുനപ്രാപ്തിയിലേക്കു സമൂഹത്തെ മടക്കി കൊണ്ടുവരുന്നതിനുള്ള തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഉത്തരവാദിത്വങ്ങൾ ബന്ധപ്പെട്ടവർക്ക് കൈ മാറുന്നതിനും ഫലപ്രാപ്തിയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമാണ് ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ, ഉൗർജോത്പാദനം, ഒൗഷധ നിർമ്മാണം തുടങ്ങിയ മേഖലകൾക്ക് മുൻണന നൽകിയുള്ള പദ്ധതികളാകും സമിതി തയാറാക്കുക.
വ്യവസായ , സാങ്കേതിക വിദ്യകാര്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ ആണ് സമിതിയുടെ ചെയർമാൻ . രാജ്യത്തെ ഓരോ മേഖലയ്ക്കുമുള്ള നിർദേശങ്ങളും അവ നേടിയെടുക്കേണ്ട സമയപരിധിയും ഉന്നതതല സമിതി പഠനത്തിനുശേഷം നൽകും. കോവിഡിനുശേഷമുള്ള കാലയളവിൽ സാന്പത്തിക രംഗത്ത് മടങ്ങി വരവ് നടത്തുന്നതിൽ അറബ് രാജ്യങ്ങളിൽ മുന്നിട്ടു നിൽക്കുന്ന യുഎഇ ആഗോള തലത്തിൽ 37 മത് സ്ഥാനത്താണ് ഇപ്പോൾ നിലനിൽക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള