+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഐഎസ് കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി

കുവൈറ്റ് സിറ്റി : സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ് നിർവാഹക സമിതി അംഗങ്ങൾ ഇന്ത്യൻ സ്ഥാപനപതി സിബി ജോർജുമായി കൂടികാഴ്ച നടത്തി. ഇന്ത്യയും, കുവൈറ്റും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക രാഷ്ട്രീയ ബന്ധങ്
സിഐഎസ് കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി
കുവൈറ്റ് സിറ്റി : സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ് നിർവാഹക സമിതി അംഗങ്ങൾ ഇന്ത്യൻ സ്ഥാപനപതി സിബി ജോർജുമായി കൂടികാഴ്ച നടത്തി. ഇന്ത്യയും, കുവൈറ്റും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിരവധി കമ്യൂണിറ്റി അനുകൂല പരിഷ്കാരങ്ങളും, തുടർ നടപടികളുമായി മുന്നേറുന്ന ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ എക്സിക്യൂട്ടീവ് കൗൺസിൽ അഭിനന്ദിച്ചു.

ജനറൽ സെക്രട്ടറി ശ്രീജിത്ത് എ നായർ സിഐ‌എസിന്‍റെ പ്രവർത്തന റിപ്പോർട്ടും, പ്രസിഡന്‍റ് വിഭീഷ് തിക്കോടി ലക്ഷ്യങ്ങളും ഭാവിപരിപാടികളും വിശദമായി അംബാസഡറുമായ് പങ്ക് വെച്ചു. ഗൾഫ് മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തെ ആസ്പദമാക്കി, ഡോ. സി. വി. ആനന്ദബോസ് ഐ‌എ‌എസിന്‍റെ (വൺ മാൻ എക്സ്പെർട്ട് കമ്മീഷൻ - ഉപദേശക സമിതി, തൊഴി ൽ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്) നേതൃത്വത്തിൽ വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സമഗ്ര വെബിനാറിന്‍റെ പഠന റിപ്പോർട്ട് സി‌ഐ‌എസ് ഉപദേശക സമിതി ചെയർമാൻ ഡോ. സുരേന്ദ്ര നായക് അംബാസഡറിന് കൈമാറി.

വിദഗ്ധരെ ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പോവുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ വിശദാംശങ്ങളും സംഘാംഗങ്ങൾ സ്ഥാപനതിയുമായി ചർച്ച ചെയ്തു. വൈസ് പ്രസിഡണ്ട് മഹേന്ദ്ര പ്രതാപൻ, കേന്ദ്ര എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ സുധീർ മേനോൻ, ആശിഷ് താക്കൂർ, മണികാന്ത് വർമ്മ എന്നിവരും കൂടികാഴ്ചയിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ