+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ പ്രതിജ്ഞയും "ഡബ്ല്യുഎംസി വൺ ഫെസ്റ്റ്' സമാപനവും നവംബർ ഒന്നിന്

വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം സംഘടിപ്പിച്ച "ഡബ്ല്യുഎംസി വൺ ഫെസ്റ്റ്' എന്ന ആഗോള കലാമാമാങ്കത്തിന്‍റെ കലാശക്കൊട്ട് നവംബർ ഒന്നിന് (ഞായർ) വൈകിട്ട് 5.30ന് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അതി ഗംഭീരമാ
ഡബ്ല്യുഎംസി കേരളപ്പിറവി ദിനാഘോഷവും  മലയാള ഭാഷാ പ്രതിജ്ഞയും
വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം സംഘടിപ്പിച്ച "ഡബ്ല്യുഎംസി വൺ ഫെസ്റ്റ്' എന്ന ആഗോള കലാമാമാങ്കത്തിന്‍റെ കലാശക്കൊട്ട് നവംബർ ഒന്നിന് (ഞായർ) വൈകിട്ട് 5.30ന് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അതി ഗംഭീരമായി ആഘോഷിക്കുന്നു.

കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ഓൺലൈൻ ആഘോഷപരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കും. പ്രശസ്ത സിനിമാതാരങ്ങളായ മുകേഷ്, മഞ്ജു വാര്യർ, ഗണേഷ് കുമാർ, പിന്നണി ഗായകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

48 ദിവസം നീണ്ടുനിന്ന "ഡബ്ല്യുഎംസി വൺ ഫെസ്റ്റ്' കലോത്സവത്തിന്‍റെ വിജയികളെയും കലാപ്രതിഭ, കലാതിലകം പുരസ്കാര ജേതാക്കളേയും ചടങ്ങിൽ പ്രഖ്യാപിക്കും.

പ്രസിഡന്‍റ് ജോണി കുരുവിളയുടെയും, ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനൂപിന്‍റേറെയും ബേബി മാത്യൂ സോമതീരത്തിന്‍റേയും ഗ്ലോബൽ വൈസ്പ്രസിഡന്‍റ്. ടി.പി.വിജയന്‍റേയും ഗ്ലോബൽ സെക്രട്ടറി ജനറൽ സി.യു.മത്തായിയുടെയും നേതൃത്വത്തിൽ മറ്റ് ഗ്ലോബൽ, റീജണൽ നേതാക്കളുടെ കൂട്ടായ പ്രവർത്തനം പരിപാടിയുടെ വിജയത്തിന് ഏറെ സഹായകരമായിരുന്നു.