+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മൻ ചാണ്ടിക്ക് ലോക മലയാളി സമൂഹത്തിന്‍റെ ആദരവ് ഒക്ടോബർ 31 ന്

ന്യൂയോർക്ക്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎക്ക് ലോക മലയാളി സമൂഹം ആദരം അർപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബർ 31 ന് (ശനി) രാവിലെ ന്യൂയോർക്ക് ടൈം 10 ന് (ഇന്ത്യൻ സമയം രാത്രി 7.30) ആണ
ഉമ്മൻ ചാണ്ടിക്ക് ലോക മലയാളി സമൂഹത്തിന്‍റെ ആദരവ് ഒക്ടോബർ 31 ന്
ന്യൂയോർക്ക്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎക്ക് ലോക മലയാളി സമൂഹം ആദരം അർപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബർ 31 ന് (ശനി) രാവിലെ ന്യൂയോർക്ക് ടൈം 10 ന് (ഇന്ത്യൻ സമയം രാത്രി 7.30) ആണ് ചടങ്ങുകൾ.

പരിപാടികൾ തത്സമയം പ്രവാസി ചാനൽ സംപ്രേക്ഷണം ചെയ്യുമെന്ന് ചെയർമാൻ വർക്കി എബ്രഹാമും മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാറും പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് എല്ലാവിധ ജന്മദിനാശംസകളും പ്രവാസി ചാനലിന്‍റെ പേരിൽ അറിയിക്കുന്നതായും അദ്ദേഹത്തിന്‍റെ ജനസമ്പർക്ക പരിപാടികൾ കേരളത്തിലെ ജനങ്ങൾക്ക് സഹായം ആകട്ടെ എന്നും ചാനലിന്‍റെ പാർട്നർമാരായ ജോൺ ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നെടിയകാലായിൽ, ബിജു ആബേൽ ജേക്കബ് എന്നിവർ പറഞ്ഞു.

പ്രവാസി ചാനലിന്‍റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ചാനലിൽ തത്സമയ സംപ്രേഷണവും ഫേസ്ബുക്ക് ലൈവും ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍ ഡോട്ട് കോമിലും (www.pravasichannel.com) ഇമലയാളി വെബ്‌സൈറ്റില്‍ക്കൂടിയും (www.emalayalee.com), വേള്‍ഡ് ബിബി ടിവി (FREE APP) സംവിധാനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്. For More information 1-917-900-2123