+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻ മിസ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു

ഫ്ലോറിഡ: മുൻ മിസ് അമേരിക്ക ലിൻസ കോർനെറ്റ് (45) ഫ്ലോറിഡയിലെ ജാക്സൺവില്ലയിൽ അന്തരിച്ചു. ഒക്ടോബർ 28 നായിരുന്നു അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.മിസ് അമേരിക്ക ഓർഗനൈസേഷനും ഇവരുടെ മരണം സ്ഥിര
മുൻ മിസ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു
ഫ്ലോറിഡ: മുൻ മിസ് അമേരിക്ക ലിൻസ കോർനെറ്റ് (45) ഫ്ലോറിഡയിലെ ജാക്സൺവില്ലയിൽ അന്തരിച്ചു. ഒക്ടോബർ 28 നായിരുന്നു അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.മിസ് അമേരിക്ക ഓർഗനൈസേഷനും ഇവരുടെ മരണം സ്ഥിരീകരിച്ചു.

ഒക്ടോബർ 12ന് വീട്ടിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി തലക്ക് പരിക്കേറ്റ് ഇവർ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയയായി കഴിയുകയായിരുന്നു.

1993 ലാണ് ഇവർ മിസ് അമേരിക്കാ കിരീടം നേടിയത്. തൊണ്ണൂറുകളിൽ ടെലിവിഷൻ താരമായിരുന്ന ഇവർ നിരവധി ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1992 ൽ ഫ്ലോറിഡ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. leanza-cornett-2(AIDS) എയ്ഡ്സിനെകുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു വർഷം ഇവർ സജീവമായി പ്രവർത്തിച്ചിരുന്നു.

1971 ജൂൺ 10ന് വെർജിനീയായിലായിരുന്നു ജനനം. നല്ലൊരു നടിയും ഗായികയുമായിരുന്നു. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മിസ് അമേരിക്കാ കിരീടം ഉപയോഗിക്കാതിരുന്ന ആദ്യ വ്യക്തിയായിരുന്നു കോർനെറ്റ്.

ലിൻസയുടെ വിയോഗത്തിൽ മുൻ ഭർത്താവും ഹോം ആൻഡ് ഫാമിലി ഹോസ്റ്റുമായ മാർക്ക് സ്റ്റെയൻസ് അനുശോചിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ