ഡബ്ലിൻ: അയർലൻഡിൽ യുവാക്കൾക്കായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശിൽപശാല നടക്കും. സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30, 31, നവംന്പർ ഒന്ന് തീയതികളിലാണ് പരിപാടി. ’യു കാൻ’ എന്ന പേരിലുള്ള ശിൽപശാലയ്ക്ക് പ്രമുഖ വചനപ്രഘോഷകനും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ റവ. ഡോ. കുര്യൻ പുരമഠത്തിൽ നേത്യത്വം നൽകും. ദിവസേന രാവിലെ 10 മുതൽ 11.30 വരെയാണ് ശിൽപശാല.
പ്രസ്തുത പരിപാടിയിലേക്ക് യുവാക്കളെ സ്വാഗതം ചെയ്യുന്നതായി എസ്എംവൈഎം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറകത്ത് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബിനു ആന്റണി-0876929846, റജി ഡൊമിനിക്- 0892137888, സിബിൽ റോസ് സാബു-0892404719.
റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ
അയർലൻഡിൽ റവ. ഡോ. കുര്യൻ പുരമഠത്തിൽ നയിക്കുന്ന ശിൽപശാല
10:21 PM Oct 29, 2020 | Deepika.com