ന്യൂയോർക്ക്: ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നടത്തുന്ന ഇരുപത്തിയെട്ടാമത് ടെലി -പ്രയർ കൂട്ടായ്മയിൽ സിഎസ്ഐ നോർത്ത് അമേരിക്കൻ കൗണ്‍സിൽ വൈസ് പ്രസിഡന്റും ന്യൂജേഴ്സിയിലെ ഇമ്മാനുവേൽ സി എസ്ഐ ഇടവകവികാരിയുമായ റവ. ജോബി ജോയി മുല്ലക്കൽ വചന ശുശ്രൂഷ നിർവഹിക്കുന്നതാണ്. ഇന്ത്യൻ ക്രിസ്ത്യൻ ഫോറം 28 -മത് പ്രാർഥനായോഗം ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10 നു ആരംഭിക്കും.
കൊറോണാ വൈറസിന്റെ ഭീകരതയിലൂടെ ലോകം കടന്നുപോകുന്പോൾ പ്രതിസന്ധികളെ, തളരാതെ നേരിടുവാൻ പ്രാർഥന ആവശ്യമാണ്. പ്രിയപ്പെട്ടവർ പലരും നമ്മെ വിട്ടു യാത്രയായി. അനേകം പേര് ഇന്ന് ആശുപത്രികളിലും ക്വാറന്റീനിലുമായി കഴിയുന്നു. ധാരാളം പേര് സൗഖ്യം പ്രാപിച്ചു ഭവനങ്ങളിൽ വിശ്രമിക്കുന്നു. ആകസ്മികമായ വേർപാടിന്റെ വേദനയിലൂടെ കടന്നു പോകുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാൻ നാം ബാധ്യസ്ഥരാണ്. നേരിട്ട് കാണുവാനോ ആശ്വസിപ്പിക്കുവാനോ സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്. ദൈവാശ്രയത്തിലൂടെ ഈ മഹാ ബാധയെയും തരണം ചെയ്യുവാൻ നമുക്ക് കഴിയും.
ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രാർഥനായോഗങ്ങളിൽ എപ്പിസ്കോപ്പൽ സഭയിലെ ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി, ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ജോണ്‍ തോമസ്, സിഎസ് ഐ ജൂബിലി മെമ്മോറിയൽ ഇടവകവികാരിയും സെന്റ് തോമസ് എക്യൂമിനിക്കൽ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ റവ. സജീവ് സുഗു ജേക്കബ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തഡോക്ൾസ് ഇടവകവികാരിയും ഓർത്തഡോക്ൾസ് റ്റി വി ഡയറക്ടറുമായ റവ . ഫാ. ജോണ്സൻ പുഞ്ചക്കോണം , പാസ്റ്റർ ഡോ . ഇട്ടി എബ്രഹാം, പാസ്റ്റർ വിൽസണ്‍ ജോസ് തുടങ്ങിയവർ പ്രാർഥനയ്ക്കു നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: തോമസ് റ്റി ഉമ്മൻ: (631) 796 0064 ; കോരസണ്‍ വർഗീസ് (516) 398 5989.
റിപ്പോർട്ട്: തോമസ് ടി. ഉമ്മൻ