എസക്സ്: എസക്സ് ഹിന്ദു സമാജം പ്രസിഡന്റൂം എസക്സിലെ മലയാളിയുമായ അനൂപിന്റെ പിതാവ് ഉഴവൂർ കരുനെച്ചി കൊരട്ടിക്കുന്നേൽ കെ.എസ് ലക്ഷമണൻ നായരാണ്(റിട്ട. വില്ലേജ് ഓഫീസർ) ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ചെൽസ്ഫോർഡിൽ നിര്യാതനായി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലക്ഷ്മണൻ നായരും ഭാര്യയും മകനോടൊപ്പം താമസിക്കുവാനായി യുകെയിലെത്തിയത്. ഈ വരുന്ന ശനിയാഴ്ച ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്ക് പോകുവാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകായിരുന്നവേളയിലാണ് മരണം സംഭവിച്ചത്.
എസ്കസ് ഹിന്ദു സമാജം കമ്മറ്റി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.
മക്കൾ: അനൂപ് (സീനിയർ സോഷ്യ വർക്കർ, ചെംസ്ഫോർഡ്, യുകെ), അഞ്ജു. മരുമക്കൾ: ചിത്ര, ( ബ്രൂംഫീൽഡ് എൻ എച്ച് എസ് ആശുപത്രി, യുകെ), അനൂപ് കുമാർ, (യുഎസ്ടി ടെക്നോപാർക്ക്).
കെ.എസ്. ലക്ഷമണൻ നായർ ലണ്ടനിൽ നിര്യാതനായി
09:32 PM Oct 29, 2020 | Deepika.com