ചന്പക്കുളം: പയ്യനാട് പുത്തൻവേലി ജോസ് അലക്സാണ്ടറിന്റെ ഭാര്യ സിസിലിയാമ്മയുടെ (ഇച്ചിമ്മ-77) സംസ്കാരം വെള്ളിയാഴ്ച ആലപ്പുഴയിൽ. മൃതദേഹം ഒക്ടോബര് 30 വെള്ളിയാഴ്ച രാവിലെ ഒൻപതിന് പടഹാരത്തുള്ള കുടുംബവീട്ടിലെത്തിക്കും. പരേത വെളിയനാട് എട്ടുകെട്ടിൽ കുടുംബാംഗമാണ്. മക്കൾ: റീന, റെനി, റാണി, അലക്സ് (എൻജിനീയർ, യുഎഇ). മരുമക്കൾ: ജോളി തോട്ടുങ്കൽ (പാലാ), ജോസ് തുന്പശേരി (കൊല്ലം), ടോണി വാര്യംപറന്പിൽ (തൈക്കാട്ടുശേരി), രേണു അലക്സ് (യുഎഇ) .