+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ റജിസ്ട്രേഡ് സംഘടനകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അംബാസഡർ

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയിൽ റജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ സംഘടനകളുടെയും ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്
കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ റജിസ്ട്രേഡ് സംഘടനകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അംബാസഡർ
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയിൽ റജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ സംഘടനകളുടെയും ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈറ്റ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫിറ കുവൈറ്റ് , ഇന്ത്യൻ പ്രസിഡന്‍റ്, പ്രധാനമന്ത്രി ,വിദേശകാര്യ മന്ത്രി, എംപിമാർ എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ ഡൽഹി ഹൈക്കോടതിൽ ഹർജി സമർപ്പിച്ച് കേസുമായി മുന്നോട്ടു പോകുകയുമായിരുന്നു.

ഫിറ കൺവീനർ ബാബു ഫ്രാൻസീസിന്‍റെ നേതൃത്വത്തിലുള്ള നാൽപതോളം വരുന്ന വിവിധ സംഘടന പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്ത്. കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും ആവശ്യങ്ങളിലും ഫിറ നടത്തിയ ഇടപെടലുകൾ നേതാക്കൾ അംബാസഡറെ ധരിപ്പിച്ചു. കൂടാതെ വിവിധ സംഘടനപ്രതിനിധികൾ ഓരോരുത്തരും തങ്ങളുടെ വിവിധ മേഘലയിലുള്ള , പ്രവാസികൾക്കായി ചെയ്യുന്ന സേവനങ്ങളും സഹായങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും അംബാസഡറെ അറിയിച്ചു.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം വിവിധ മേഘലകളിൽ നേരിടുന്ന ബുദ്ധിമുട്ടുകളും വിവിധ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്ന് അംബാസഡർ ഉറപ്പുനൽകി.

കൂടി കാഴ്ചയിൽ ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ്, ഷാഹിൻ മൻസാർ (കേരള അസോസിയേഷൻ) ജീവ്സ് എരിഞ്ചേരി (ഒഎൻസിപി ) ഷംസു താമരക്കുളം, വിജോ പി തോമസ് (കെ കെ സി .ഒ) മാത്യു വി ജോൺ, ബിജുമോൻ ബാനു ( മലയാളീസ് മാക്കോ), ജോജി വി. അലക്സ് , പ്രശോബ് ഫിലിപ്പ് (ഫോക്കസ് ), മാമ്മൻ അബ്രഹാം ( ടാസ്ക്), ശ്രീനിഷ് ചെമ്പോൻ ( കോഴിക്കോട് ജില്ലാ അസോസിയേഷൻ), പുഷ്പരാജൻ എം.ടി, വിനയൻ എം കെ.(കിയ -കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ) , ഡോജി മാത്യു, രതീഷ് ( കോഡ് പാക്-കോട്ടയം ജില്ലാ അസോസിയേഷൻ)ബെന്നി കെ.ഒ, രാജേഷ് മാത്യു (കേര- എർണാംകുളം റെസിഡെൻസ് അസോസിയേഷൻ), അലക്സ് മാത്യു & ജയൻ സദാശിവൻ (കെ ജെ പി സ്-കൊല്ലം ജില്ല സമാജം), ശശികുമാർ ഗിരിമന്ദിരം(ഫോക്- ഫ്രണ്ട്സ് ഓഫ് കണ്ണൂർ) , തോമസ് സാമുവൽ കുട്ടി (പത്തനംതിട്ട ജില്ല അസോസിയേഷൻ), ജിയോ മത്തായി (ഇ ഡി എ - എർണാംകുളം ജില്ല അസോസിയേഷൻ), മുബാറക് കാമ്പ്രത്ത്, ജസ്റ്റിൻ ജോസ് (വയനാട് അസോസിയേഷൻ) ,സുരേഷ് പുളിക്കൽ (പൽപക്‌ - പാലക്കാട് ജില്ല അസോസിയേഷൻ), മത്തായി വർഗീസ് , വിബിൻ ടി.വർഗീസ് (കോന്നി നിവാസി സംഗമം), അനു പി രാജൻ, ബിജു. കെ.സി (അടൂർ എൻ ആർ ഐ), ബിനിൽ സ്കറിയ , സുജിത് സുതൻ (യു എഫ് എം എഫ് ബി ഫ്), വിനോദ് കുമാർ & ജയൻ പലോട്ട് (കർമ്മ), അജയ് പൗലോസ്, ബെന്നി (മാള അസോസിയേഷൻ) എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.