ബ്രസൽസ്: ബെൽജിയത്തിലെ ലീജ് നഗരത്തിൽ ഡോക്ടർമാർ കോവിഡ് ബാധിതരായാലും ജോലിയിൽ തുടരണമെന്ന് നിർദേശം. രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുകയും ഡോക്ടർമാരുടെ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
മേഖലയിലെ ആരോഗ്യ പ്രവർത്തകരിൽ 25 ശതമാനത്തോളം പേർ നിലവിൽ കോവിഡ് ബാധിതരാണെന്നാണ് കണക്ക്. പത്ത് ആശുപത്രികളാണ് ഇപ്പോൾ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
ബെൽജിയത്തിന്റെ കിഴക്കൻ മേഖലയിലുള്ള നഗരത്തിൽ പരിശോധിക്കപ്പെടുന്നവരിൽ മൂന്നിലൊന്ന് ആളുകൾക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബെൽജിയത്തിൽ കോവിഡ് ബാധിതരായ ഡോക്ടർമാർ ജോലിയിൽ തുടരാൻ നിർദേശം
01:45 AM Oct 28, 2020 | Deepika.com