ബർമിംഗ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം ന്ധസ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ന്ധഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഓണ്‍ലൈനിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ഇംഗ്ലീഷിൽ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകൾ നയിക്കും.
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ'30 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെയും 31നും 1 നും ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമായിരിക്കും.
AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക്: സ്നേഹ : 07443043667.
റിപ്പോർട്ട്: ബാബു ജോസഫ്
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം ഒക്ടോബർ 30 മുതൽ; രജിസ്ട്രേഷൻ തുടരുന്നു
12:45 AM Oct 28, 2020 | Deepika.com