കുവൈറ്റ് സിറ്റി : രാജ്യത്ത് 775 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 123,092 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,874 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 889,555 ആയി.
കോവിഡ് ചികിത്സയിലായിരുന്ന ഏഴുപേർ കൂടി ചൊവ്വാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 756 ആയി ഉയർന്നു. ഇന്നലെ 725 പേരാണു രോഗ മുക്തരായത് . 114,116 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,220 പേരാണു ചികിൽസയിൽ കഴിയുന്നതായും 116 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ