കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം മരണമടഞ്ഞ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ ജെ യൂണിറ്റ് അംഗവും കൊല്ലം ആയൂർ സ്വദേശിയുമായ ഡൊമിനിക് ചാക്കോയുടെ (37 ) മൃതദേഹം ചൊവ്വാഴ്ച കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയാണ്. മൃതദേഹം എയർപോർട്ടിൽ നിന്നും സ്വദേശത്തേക്കു കൊണ്ടുപോകാൻ നോർക്ക ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൊമിനിക് കഴിഞ്ഞ മൂന്നു വർഷമായി കുവൈറ്റിൽ അസിക്കോ കന്പനി ജീവനക്കാരനായിരുന്നു. ്ചാക്കോ-മറിയാമ്മ ദന്പതികളുടെ മകനാണ് ചാക്കോ. ഭാര്യ : സിനി ഡൊമിനിക്. മക്കൾ: അന്ന, സാറ. സഹോദരങ്ങൾ: ഡെന്നിസ് ചാക്കോ (കല കുവൈറ്റ് മെന്പർ ), ബെന്നി ചാക്കോ.
റിപ്പോർട്ട്: സലിം കോട്ടയിൽ