കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ നായർ സർവീസ് സൊസൈറ്റി കുവൈറ്റ് ഭാരവാഹകൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഗുണപ്രസാദ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും എൻഎസ്എസ്.കുവൈറ്റിന്റെ പ്രവർത്തനറിപ്പോർട്ട് സ്ഥാനപതിക്ക് സമർപ്പിക്കുകയും ചെയ്തു. ജീവകാരുണ്യ മേഖലയിൽ ചെയ്തുവരുന്ന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡൻറ് ജയകുമാർ വിശദീകരിച്ചു.
ഇന്ത്യൻ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വിവിധ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും എൻഎസ്എസിന്റെ പ്രവർത്തനങ്ങൾക്ക് എംബസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹകൾക്ക് ഉറപ്പു നൽകി.
പുതിയ അംബാസിഡറായി സ്ഥാനമേറ്റശേഷം എംബസിയിൽ ഏർപ്പെടുത്തിയ ഭരണപരിഷ്ക്കാരങ്ങളെ ഭാരവാഹികൾ അഭിനന്ദിച്ചു. പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ നിഷാന്ത് മേനോൻ, വെൽഫെയർ കോർഡിനേറ്റർ രാജേഷ് കുമാർ നായർ, സജിത്ത് സി നായർ, സുജിത് സുരേശൻ എന്നിവരാണ് നായർ സർവീസ് സൊസൈറ്റി കുവൈറ്റിനു വേണ്ടി സ്ഥാനപതിയെ സന്ദർശിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ