ജിദ്ദ: പത്തനംതിട്ട ജില്ലാസംഗമം പിജെഎസ് പതിനെട്ടുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മെന്പർ സാറാമ്മ മാത്യുവിനു യാത്രയയപ്പു നൽകി. ജിദ്ദയിൽ സ്വകാര്യ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. പിജഐസിന്റെ തുടക്കം മുതലുളള ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് സഹായിക്കുകയുംചെയ്തിട്ടുണ്ട്. പ്രസിഡന്റ് എബി ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, വർഗീസ് ഡാനിയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ