ജിദ്ദ: ജിദ്ദ കെഎംസിസി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോറോത്ത് അമ്മദ് ഹാജിയേയും സെയ്തുബി തങ്ങളുടെയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാതൃക ജീവിതം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ഒരു നാടിന്റെ സ്നേഹ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്ന ആദരണീയ വ്യക്തിത്വങ്ങളായിരുന്നു ഇരുവരും.
കാർത്തികപ്പള്ളി- വില്യാപ്പള്ളി പ്രദേശത്തെ പൗര പ്രമുഖനായി മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമായിരുന്നു ജിദ്ദ കെ എംസിസി വടകര മണ്ഡലം കമ്മിറ്റി ചെയർമാൻ ജീപാസ് സിദ്ദിഖ് ഹാജിയുടെ പിതാവ് കൂടിയായ കോറോത്ത് അമ്മദ് ഹാജി. വടകര താഴെ അങ്ങാടി പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമായിരുന്നു സൈതുബി തങ്ങൾ. അനുസ്മരണ പരിപാടി മണ്ഡലം പ്രസിഡന്റ്പി.ടി.കെ അഹമ്മദിന്റെ അധ്യക്ഷതയിൽ ഷറഫിയയിൽ നടന്നു. കോഴിക്കോട് ജില്ലാ കെ.എംസിസി വൈസ് പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ്. പി, താഹിർ തങ്ങൾ, പി.ടി റഷീദ്, തഹ്ദീർ ആർ.കെ, ടി.കെ.കെ ഷാനവാസ്, എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മുക്കോലക്കൽ സ്വാഗതവും ട്രഷറർ നസീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ