കുവൈറ്റ് സിറ്റി : രാജ്യത്ത് 682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 122,317 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,431 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 881,681 ആയി.
കോവിഡ് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി തിങ്കളാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 749 ആയി ഉയർന്നു. ഇന്നല 620 പേരാണ് രോഗ മുക്തരായത് . 113,391 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,177 പേരാണു ചികിൽസയിൽ കഴിയുന്നതായും 122 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ