അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പതിവായി നടത്തിവരുന്ന കൊയ്ത്തുൽസവം, ഗ്ലോറിയ 2020 എന്ന പേരിൽ ഓണ്‍ലൈനായി നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യഫല സമർപ്പണവും കൃതജ്ഞതാ സ്തോത്രാർപ്പണവും എന്ന ആശയം അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ഗ്ലോറിയ 2020 ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സർവലോകത്തിനും സൗഖ്യവും യുഎഇയ്ക്ക് അനുഗ്രഹവുംബ എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ യജ്ഞത്തിനും ഒക്ടോബർ 26 ന് തുടക്കം കുറിക്കും .
ലുലു എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവഹിക്കുന്ന ഗ്ലോറിയ 2020 യിൽ സഭയുടെ മെത്രാപ്പോലീത്താമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എംപി, വീണ ജോർജ് എംഎൽഎ, ഫാ. ഡേവിസ് ചിറമേൽ തുടങ്ങിയവർ വിവിധ പരിപാടികളിലായി പങ്കെടുക്കും.
ഇടവക വികാരി ഫാദർ ബെന്നി മാത്യു, ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോണ്സണ് കാട്ടൂർ, ജോയിന്റ ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള