തബൂക്: തബൂക്-മദീന റോഡിൽ ഡ്രൈവിംഗ് സ്കൂളിനുസമീപം കഴിഞ്ഞ 12 ന് നിർത്തിയിട്ട കാറിനരികെ ഫോണ് ചെയ്തുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന ഗുഡ്സ് ഡൈന വാഹനം ഇടിച്ചു ഗുരുതരാവസ്ഥയിൽ ചികിൽത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36) മരണപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ തബൂക് കിംഗ് ഖാലിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് മരണപ്പെട്ടത്. അപകട സമയം റിയാദിൽ നിന്നുമെത്തിയ സുഹൃത്ത് മഞ്ചേരി സ്വദേശി റഫ്സൻജാൻ സമീപത്തുണ്ടായിരുന്നു. റഫ്സൻജാൻ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പരേതനായ ഷെയ്ഖ് മുഹമ്മദിന്റെയും ഫരീദ ബീഗത്തിന്റെയും മകനാണ്. ഭാര്യ സുലൈഖ ബീഗം. മക്കൾ ഷഹാന ബീഗം(12), ശബാന(7), അഫ്സ്സാന(4). സഹോദരങ്ങൾ: യാക്കത്തലി, റസിയ, ഫാത്തിമ.
തുടർ നടപടികൾക്കുള്ള രേഖകൾ സംബന്ധമായ ആവശ്യങ്ങൾക്ക് സഹോദരൻ യാക്കത്തലിയോടൊപ്പം, സാമൂഹ്യ പ്രവർത്തകൻ സിറാജ്, അലി ഫഖ്റുദ്ദീൻ കാരക്കുടി, ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർ അജ്മൽഷാ കൊട്ടാരക്കര എന്നിവർ രംഗത്തുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം തബൂക്കിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ