കുവൈറ്റ് സിറ്റി : പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശേരി മേപുറത്ത് വീട്ടിൽ എബ്രഹാം വർഗീസിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (50) കുവൈറ്റ് കാൻസർ സെന്ററിൽ നിര്യാതയായി. സബാഹ് ശിശുരോഗ വിഭാഗം ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. മക്കൾ : അലൻ, ആൻഡ്രിയ എന്നിവർ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ