കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസൽ ഹമദ് അൽ ഹമദ് അൽ സബയും ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും സിബി ജോർജും ഡോ. ബാസലും ചർച്ച നടത്തി.
ഇന്ത്യയിൽ നടക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ പുരോഗതിയെക്കുറിച്ച് അംബാസിഡർ സിബി ജോർജ് ആരോഗ്യ മന്ത്രിക്ക് വിശദീകരിച്ചു. ആരോഗ്യമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ബന്ധവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ധാരണയായതായി ഇന്ത്യൻ എംബസി പുറത്തിറിക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ