ജിദ്ദ: കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിൽ സംസ്ഥാന അധ്യക്ഷൻ എ. പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സമുദായ സേവന രംഗത്തും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വത്തിനുടമയായിരുന്നു പൂക്കുഞ്ഞ് സാഹിബെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജമാഅത്ത് കൗണ്‍സിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആരംഭിച്ച അദ്ദേഹത്തിന്റെ നേതൃപാടവം നാല് പതിറ്റാണ്ട് കാലം കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലിനെ നയിച്ചു. നിയമ വിദ്യാർത്ഥിയായി പൊതുപ്രവർത്തനം തുടങ്ങിയ അദ്ദേഹം നിരവധി രംഗങ്ങളിൽ മുന്നണിപ്പോരാളിയായി നിറസാന്നിദ്ധൃമായിരുന്നു. വഖഫ് ബോർഡ് മെംബർ, ഹജ്ജ് കമ്മിറ്റി അംഗം, പ്രമുഖ അഭിഭാഷകൻ, സംവരണ സമുദായ മുന്നണിയുടെ കണ്‍വീനർ എന്നീ നിലകളിലും പൂക്കുഞ്ഞ് സാഹിബ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
നീതിക്കു വേണ്ടി ജനങ്ങളെ രംഗത്തിറക്കി നിരവധി പ്രക്ഷോഭങ്ങൾ നയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കഴിവുറ്റ ഒരു നേതാവിനെയും സംഘാടകനെയുമാണ് സമൂഹത്തിന് നഷ്ടമായതെന്ന് സോഷ്യൽ ഫോറം ജിദ്ദ കേരള കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശേരി, ജനറൽ സെക്രട്ടറി കോയിസൻ ബീരാൻകുട്ടി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ