ജിദ്ദ: മിക്സ് അക്കാദമിയുടെ കീഴിൽ നടന്നുവരുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ദ്വൈവാര ഓണ്‍ലൈൻ ക്ലാസ് വിപുലമായി നടന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളാണ് പരിശീലന ക്ലാസിൽ പങ്കെടുക്കുന്നത്.
ചീഫ് മെന്റർ കെ.പി. ആഷിഫ് ക്ലാസെടുത്തു. മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി, ടെക്നിക്കൽ കോഓർഡിനേറ്റർ മുഹമ്മദ് മുഖ്താർ, ഫൈസൽ കാട്ടാക്കട, ഷാജഹാൻ കരുവാരക്കുണ്ട്, റഫീഖ് പഴമള്ളൂർ എന്നിവർ സാങ്കേതിക സംവിധാനങ്ങൾ ഏകോപിപ്പിച്ചു. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ രാവിലെ സൗദി സമയം ഏഴു മുതൽ 9.30 വരെയാണ് ക്ലാസ് നടക്കുന്നത്. ഈ വർഷത്തെ ആൾ ഇന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മിക്സ് അക്കാദമി അഭിനന്ദനങ്ങൾ നേർന്നു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മിക്സ് അക്കാദമി നൂതനമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് അക്കാദമി ചെയർമാൻ പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ