+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

അബുദാബി: യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ വിഭവങ്ങളുമായി ഒരുക്കുന്ന മേള നവംബർ 10 വരെയാണ് നടക്കുക.25 രാജ്യങ്ങളിലെ
യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
അബുദാബി: യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ വിഭവങ്ങളുമായി ഒരുക്കുന്ന മേള നവംബർ 10 വരെയാണ് നടക്കുക.

25 രാജ്യങ്ങളിലെ രുചിക്കൂട്ടുകളാണ് മേളയിൽ ലഭ്യമാക്കുക. മാസ്റ്റർ ഹോം ഷെഫ് എന്ന പേരിൽ ഓൺലൈനായി പാചക മത്സരവും ഇത്തവണ സംഘടിപ്പിക്കും. അൽ ബർഷ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ദുബായ്,വടക്കൻ എമിറേറ്റ് ഡയറക്ടർ ജെയിംസ് വർഗീസ്, ദുബായ് റീജിയണൽ ഡയറക്ടർ കെ.പി.തമ്പാൻ എന്നിവരുടെ സാന്നിധ്യത്തിൽ റേഡിയോ അവതാരക നൈല ഉഷ മേള ഉദ്ഘാടനം ചെയ്തു. 15 വർഷമായി ലുലുവിൽ സംഘടിപ്പിച്ചുവരുന്ന ഏറ്റവും വലിയ ആഘോഷമാണ് ഭക്ഷ്യമേളയെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു.വ്യത്യസ്ത രുചികൾ ഒരു കുടക്കീഴിലെത്തിക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്നവർക്കായി മാസ്റ്റർ ഹോം ഷെഫ്, കുട്ടികൾക്കായി ലിറ്റിൽ ഹോം ഷെഫ് എന്നീ മത്സരങ്ങളും ഓൺലൈനായി സംഘടിപ്പിക്കുണ്ട്.രണ്ടു വിഭാഗത്തിലും വിജയികളാവുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 ദിർഹം വീതമാണ് സമ്മാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടുള്ള വേറിട്ട പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുക.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള