+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ ദേശീയ പതാക ദിനം നവംബർ മൂന്നിന്

ദുബായ്: യുഎഇ ദേശീയ പതാക ദിനമായ നവംബർ മൂന്നിന് രാജ്യമാകെ പതാകയുയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. 2013ലാണ് പതാക ദ
യുഎഇ ദേശീയ പതാക ദിനം നവംബർ മൂന്നിന്
ദുബായ്: യുഎഇ ദേശീയ പതാക ദിനമായ നവംബർ മൂന്നിന് രാജ്യമാകെ പതാകയുയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. 2013-ലാണ് പതാക ദിനാചരണത്തിന് തുടക്കം കുറിച്ചത്.

യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേറ്റതിന്‍റെ സ്മരണ പുതുക്കാനായാണ് ഓരോ നവംബർ മൂന്നാം തീയതിയും ദേശീയപതാക ഉയർത്തുന്നത്.പൗരന്മാരോടും താമസക്കാരോടും പൊതു സ്വകാര്യ സ്ഥാപനങ്ങളോടും മന്ത്രാലയങ്ങളോടും പതാകദിനത്തിന്റെ ഭാഗമാവാൻ ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ‘ഐക്യവും സ്വാതന്ത്ര്യവുമാണ് യുഎഇ ദേശീയ പതാക അടയാളപ്പെടുത്തുന്നത്. നവംബർ മൂന്നിന് രാവിലെ 11-ന്‌ എല്ലാവരും പതാക ഉയർത്തുക, യുഎഇയിൽ നിലകൊള്ളുന്നതിന്റെ അടയാളഅടയാളമായി നാം ഇത് ഒരുമിച്ച് ഉയർത്തും’- എന്നതാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള