കുവൈറ്റ് സിറ്റി : രാജ്യത്ത് ശനിയാഴ്ച 695 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 120,927 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,194 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 870,754 ആയി.
കോവിഡ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ശനിയാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 744 ആയി ഉയർന്നു. ഇന്നലെ 670 പേരാണ് രോഗ മുക്തരായത് . 112,110 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,073 പേരാണു ചികിൽസയിൽ കഴിയുന്നതായും 123 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ