വി ഷാൽ ഓവർകം ഒരുക്കുന്ന ഇർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ നവംബർ 15 മുതൽ

02:01 AM Oct 24, 2020 | Deepika.com
ലണ്ടൻ: കോവിഡ് ലോക്‌ഡോൺ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികൾക്കൊണ്ട്, ലോകം മുഴുവനുമുള്ള കലാ പ്രവർത്തകർക്കും ഒപ്പം കലാ ആസ്വാദകർക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നൽകിയ ഒരു പരിപാടിയാണ് കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ WE SHALL OVERCOME എന്ന ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം.

ആദ്യ സംരംഭത്തിൽ സംഗീത പരിപാടികൾക്കാണ് മുൻ‌തൂക്കം നല്കിയതെങ്കിൽ ഇനിയുള്ള പരിപാടികൾ സമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ തുടക്കം എന്നോണം ലോകം മുഴുവനുമുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങളെയും നർത്തകരെയും ലോകത്തിനു പരിചയപ്പെടുത്തുന്ന "ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് നവംബർ 15 മുതൽ തുടക്കം കുറിക്കും.

ലോകത്തിലെ വിവിധരാജ്യങ്ങളിൽ നിന്നുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങൾ നർത്തകർക്ക് ലൈവ് ആയി അവതരിപ്പിക്കാനും ഒപ്പം പ്രേക്ഷകരോട് സംവദിക്കാനും കഴിയും. ഇതുവഴി തങ്ങളുടെ കഴിവുകളെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കാനും അങ്ങനെ തങ്ങളെ തന്നെ ലോക പ്രേക്ഷർക്ക് പരിചയപ്പെടുത്താനും ലഭിക്കുന്ന വലിയ ഒരവസരമാണിത്.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ കൊച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

Email: Kalabhavanlondon@gmail.com

www.www.facebook.com/We-Shall-Overcome-100390318290703